ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു സീമ. തുടച്ചയായ ഹിറ്റുച്ചിത്രങ്ങളിലഭിച്ചയിച്ച താരം ഒട്ടുമിക്ക താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന് മോഹന്‍ലാലിനെ ആദ്യം കണ്ട അനുഭവം പങ്കുവെക്കുകയാണ് സീമ.
അഹിംസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യം കാണുന്നതെന്ന് സീമ പറഞ്ഞു. വാക്കുകള്‍, ലാലുവിനെ ഞാന്‍ ആദ്യം കാണുന്നത് അഹിംസ എന്ന പടത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ്.
ഞാന്‍ ഒരു കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ ബാല്‍ക്കണിയില്‍ പരട്ടതലയിട്ട ഒരുത്തന് നില്ക്കുന്നു. ഇതാരപ്പാ ഇതെന്ന് ഞാന്‍ വിചാരിച്ചു. അതാണ് മോഹന്‍ലാല്‍. അപ്പോള്‍ പുള്ളി വലിയ സ്റ്റാര്‍ ആയിട്ടില്ല. നീളന്‍ മുടിയൊക്കെയായിട്ടാണ് അന്നത്തെ ലാലിന്റെ രൂപം. അങ്ങനെയാണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക