സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ താരങ്ങൾ അടക്കം നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നടൻ ഗിന്നസ് പക്രു പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കള്‍ തീരുമാനിക്കണം. വാങ്ങിക്കുന്നവരെ സമൂഹം കുറ്റപ്പെടുത്തുകയും അവരെ ശിക്ഷിക്കാന്‍ കൃത്യമായ നിയമ നടപടിയും വേണമെന്നാണ് പക്രു പറയുന്നു.
ഗിന്നസ് പക്രുവിന്റെ പോസ്റ്റ്
കൊടുക്കില്ലെന്ന് മാതാപിതാക്കളും
വാങ്ങുന്നോന്റെ ഒപ്പം പോവില്ലെന്ന് കുട്ട്യോളും
വാങ്ങില്ലെന്ന് ചെക്കനും
അറിഞ്ഞാൽ അയ്യേ നാണക്കേടെന്നു സമൂഹവും…
ഒപ്പം ശക്തമായ നിയമവും…പഴുതുകളില്ലാത്ത നടപടിയും വേണം…..
സ്ത്രീ തന്നെ…. ധനം..ആദരാഞ്ജലികൾ മോളെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക