രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മൂന്നാം തരംഗത്തിലെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സേവനമുണ്ടാവുമോ എന്ന് സംവിധായകന് റാം ഗോപാല്‍ വര്‍മ്മ.
‘മോദി ജി, നമുക്ക് ലോകത്തിലെ തന്നെ വലിയ പ്രതിമയുണ്ട്, വലിയ സ്റ്റേഡിയം ഉണ്ട്. അതു പോലെ നമുക്ക് വലിയ തെരഞ്ഞെടുപ്പ് റാലികളും ഉണ്ടായിരുന്നു. പിന്നെ ലോകത്തിലെ തന്നെ വലിയ മതപരമായ ആഘോഷങ്ങളും കൂടിച്ചേരലുകളുമുണ്ട്. പക്ഷെ നമുക്ക് ഒരു ചെറിയ ആരോഗ്യ സേവനങ്ങള്‍ പോലും രണ്ടാം തരംഗത്തില്‍ ഉണ്ടായില്ല. മൂന്നാം തരംഗത്തിലെങ്കിലും മികച്ച സേവനം ഉണ്ടാകുമോ സര്?’
Sirrr @narendramodi ji we have the worlds largest statue 💃 We have worlds largest stadium💪We had worlds largest election rallies😘We had worlds largest religious gatherings 😍 but we didnt have smallest medical facilities in 2nd wave😢 Will we have better in 3rd wave sir? 😞
— Ram Gopal Varma (@RGVzoomin) June 23, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക