ജലദോഷത്തിന് കാരണമായ റൈനോവൈറസ് കൊറോണ വൈറസുകളെ ചെറുക്കുമെന്ന് പുതിയ ഗവേഷണം. റൈനോവൈറസുകൾ പല തരത്തിലുള്ള രോഗാണുക്കൾ പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടീൻ ഉത്തേജിപ്പിക്കുകയും എയർവെ ടിഷ്യുവിൽ (ശ്വസന നാളത്തിൽ ഉള്ളവ) കോവിഡ് വൈറസ് പെരുകാൻ അനുവദിക്കില്ലെന്നുമാണ് പഠനത്തിലെ കണ്ടെത്തൽ.
യേൽ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇത്തരത്തിലുള്ള പ്രതിരോധം കോവിഡ് തടയുന്നതിനും ചികിത്സിക്കുന്നതിനും സഹായകമാകുമെന്നാണ് ഗവേഷകർ പറയുന്നത്.
എയർവെ ടിഷ്യുവിൽ ഓരോ ആറ് മണിക്കൂറിലും കോവിഡ് വൈറസ് ഇരട്ടിക്കുന്നതാണ് സാധാരണ സംഭവിക്കുന്നത്.
എന്നാൽ റൈനോവൈറസ് ബാധിച്ച എയർവെ ടിഷ്യുകളിൽ ഈ പ്രക്രിയ നടക്കുന്നില്ല. രോഗാണുക്കളെ പ്രതിരോധിക്കുന്ന പ്രോട്ടീനുകൾ ഉപയോഗിച്ച് കോവിഡ് ബാധിതരെ ചികിത്സിക്കാൻ കഴിയും. ഇത് മരുന്നായും ലഭിക്കും. പക്ഷെ എല്ലാം സമയത്തെ ആശ്രയിച്ചിരിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക