മലയിന്‍കീഴ്: വിളവൂര്‍ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 41 സ്മാര്‍ട്ട്ഫോണ്‍, 2 ടി.വി, 1 ടാബ് എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു.
പി.ടി.എ പ്രസിഡന്റ് പി. പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിളപ്പില്‍ രാധാക്യഷ്ണന്, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം സജീനകുമാര്‍, വാര്‍ഡ് അംഗം ജയകുമാരി ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ ബി.ആര്.പ്രീത, രാജു കണ്ണംന്താനം, ഹെഡ്മാസ്റ്റര് ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക