തിരുവനന്തപുരം കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ഒളിവിൽ. ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവാണ് പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി. ചൈൽഡ് ലൈനിന്റെ നിർദ്ദേശ പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പൂന്തുറ സ്വദേശിയായ യുവാവ് ഒളിവിലാണ്. നേരത്തെ ടിക് ടോക്കിലൂടെ പ്രശസ്തനായ അമ്പിളി എന്ന വിഘ്നേഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക