തിരുവനന്തപുരം: എംസി ജോസഫൈനെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. വ്യക്തികളുടെ സ്വഭാവ രൂപികരണത്തിൽ പാർട്ടിക്ക് പ്രത്യേകിച്ച് ഒരു പങ്കുമില്ലെന്ന് തനിക്ക് മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ അംഗീകരിച്ച ശൈലജ ടീച്ചർ, മറ്റേയാളെ പറ്റി അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയായതുകൊണ്ട് ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല (പറയാനുള്ളത് പണ്ടേ പറഞ്ഞിട്ടുമുണ്ട്). ഒരു കാര്യം മനസ്സിലായി. വ്യക്തികളുടെ സ്വഭാവരൂപികരണത്തിൽ പാർട്ടിക്ക് പ്രത്യേകിച്ച് ഒരു പങ്കുമില്ലെന്ന്.
പാർട്ടി നേതാക്കൻമാരെല്ലാം സ്വന്തം ആരോഗ്യം വർദ്ധിപ്പിക്കാൻ യോഗാക്ലാസ്സിൽ പോകുന്നതുകൊണ്ട്,ചിലപ്പോൾ പാർട്ടി ക്ലാസ്സ് എടുക്കാൻ ആളില്ലാത്തതുകൊണ്ടായിരിക്കാം. എന്തായാലെന്താ നമുക്ക് 99 സീറ്റില്ലെ… ജനാധിപത്യം സിന്ദാബാദ്… 5 വർഷം സിന്ദാബാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക