സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. പവന് 80 രൂപ കൂടി 35,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4410 രൂപയായി. വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ 22ന് സ്വർണ വില വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ മൂന്നിനും (പവന് 36,960 രൂപ) ഏറ്റവും കുറഞ്ഞ നിരക്ക് 21നുമാണ് (പവന് 35,120) രേഖപ്പെടുത്തിയത്.
ദില്ലിയിൽ 22 കാരറ്റ് സ്വർണം 10 ഗ്രാമിന് ഇന്ന് 46,150 രൂപയാണ്. 24 കാരറ്റിന് 50,250 രൂപയും. എക്സൈസ് നിരക്ക്, സംസ്ഥാന നികുതി, പണിക്കൂലി എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കും. രാജ്യത്തെ കമ്മിഡിറ്റി വിപണിയായ എംഎസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,921 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയി ഔൺസ് വില 0.34 ശതമാനം വർധിച്ച് 1781.29 ഡോളറായി. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതും സ്വർണ വിലയെ ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക