മുൻ കാമുകനോടുള്ള പ്രതികാരമായി സമ്മാനം നൽകിയ ബൈക്ക് കത്തിച്ച് യുവതി. ബാങ്കോക്ക് സ്വദേശിനിയായ കാനോക് വാൻ എന്ന 36 കാരിയാണ് അടുപ്പമുണ്ടായിരുന്ന സമയത്ത് കാമുകന് സമ്മാനമായി നൽകിയ 23ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് കത്തിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീണ്ടും ഒന്നിക്കണമെന്നുള്ള ആവശ്യം കാമുകന് നിരസിച്ചതാണ് യുവതിയെ അതിക്രമത്തിന് പ്രേരിപ്പിച്ചത്.
പ്രകോപിതയായ കാനോക്, ഒരു സ്കൂൾ കെട്ടിടത്തിലെ പാർക്കിംഗ് മേഖലയിലുണ്ടായിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സമീപത്തുണ്ടായിരുന്ന ആറോളം ബൈക്കുകളും ഇതിനിടെ കത്തി നശിച്ചിരുന്നു. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു.
പ്രണയത്തിലായിരുന്ന കാലത്ത് സ്ത്രീ തന്നെ സമ്മാനമായി നല്കിയതാണ് 23 ലക്ഷം രൂപയോളം വിലമതിക്കുന്ന ആഢംബര ബൈക്ക്. എന്നാൽ കാമുകൻ വിട്ട് പോയതോടെ നിരാശയും ദേഷ്യവും സഹിക്കവയ്യാതെയാണ് അവർ തന്നെ അത് അഗ്നിക്കിരയാക്കിയത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക