തന്റെ മറ്റൊരു പ്രഖ്യാപനം കൊണ്ട് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ടോക്കിയോ ഒളിമ്പിക്സില്‍ മെഡൽ സ്വന്തമാക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടുന്നവർക്ക് മൂന്ന് കോടിയാണ് എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. മാത്രമല്ല, സ്വര്‍ണമെഡല്‍ നേടുന്ന താരങ്ങള്‍ക്ക് മൂന്ന് കോടി എന്നതിനൊപ്പം വെള്ളിമെഡല്‍ നേടുന്നവര്‍ക്ക് രണ്ട് കോടി, വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് ഒരു കോടി എന്നിങ്ങനെ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കറികള്‍ക്ക് രുചി കൂട്ടാൻ മാത്രമല്ല… ആരോഗ്യത്തിനും ഉത്തമമാണ് ഉലുവ
അതേസമയം, സംസ്ഥാനത്ത് ഇന്നുവരെ ചെന്നൈ സ്വദേശിയായ ഗഗന് നാരംഗിന് മാത്രമാണ് ഒളിമ്പിക്സില്‍ മെഡൽ നേടാനായിട്ടുള്ളത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലാണ് ഗഗന് നാരംഗ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. പുതിയ പ്രഖ്യാപനം ഒളിമ്പിക്സ് താരങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക