അടുക്കളയില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉലുവ. നല്ല കയ്പുള്ള, മഞ്ഞനിറമുള്ള ഉലുവയും അതിന്റെ പച്ചനിറമുള്ള ഇലകളും ആഹാരത്തിന്റെ ഭാഗമാണ്. ഏതിനും വ്യത്യസ്തമായ രുചി പകരുന്നതിനൊപ്പം അവ ആരോഗ്യത്തിനും ഗുണം ചെയ്യും.
ഉലുവയില്‍ മാംസ്യം, ജീവകം സി, നിയാസിന് എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യവും കാത്സ്യവും, മഗ്നീഷ്യവും ഫോസ്ഫറസും ഇരുമ്പും സോഡിയവുമൊക്കെ ഇതിൽ ഉണ്ട്.
സ്ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് തുല്യമായ ഡയോസ്ജനിന്‍ എന്ന ഘടകം വേറെയും. ഉലുവയും അതിന്റെ ഇലയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഈ ഇലകളില്‍ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും കൂടുതലായി അടങ്ങിയിട്ടുള്ളവയാണ്. ഉലുവയില്‍ കാണപ്പെടുന്ന വെള്ളത്തില്‍ ലയിക്കുന്ന നാരുകളായ ഗാലക്റ്റോമന്നന്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന തരത്തില്‍ വയര്‍ നിറഞ്ഞു എന്ന വികാരം വര്‍ദ്ധിപ്പിച്ച് വിശപ്പ് നിയന്ത്രിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസവും വര്‍ദ്ധിപ്പിക്കും. അതിലൂടെ ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളഞ്ഞ്, മൊത്തത്തിലുള്ള ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്നു.
മിതമായ അളവില്‍ ഉലുവ കഴിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ഉലുവ പതിവായി കഴിക്കുകയാണെങ്കില്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗീരണം മന്ദീഭവിപ്പിക്കാനും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കഴിയും. ഉലുവച്ചെടിയുടെ വിത്തുകള്‍ സുഗന്ധവ്യഞ്ജനമായും ഉണക്കിയ ഇലകള്‍ ഔഷധമായും പച്ചക്കറികളില്‍ ചേര്‍ക്കാനും ഉപയോഗിക്കാറുണ്ട്. ഉണങ്ങിയ ഇലകളെയാണ് കസ്തൂരി മേത്തി എന്ന് പറയുന്നത്. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ഉലുവ ഉത്പാദിപ്പിക്കുന്ന രാജ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക