സ്ത്രീധന തര്‍ക്കങ്ങളും വഴക്കുകളും ഒക്കെ പ്രാകൃതമാണെന്ന് നടന് ബാബു ആന്റണി. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ഇപ്പോഴല്ല 500 വര്‍ഷം മുമ്പ് ജനിക്കേണ്ടവരാണെന്നാണ് ബാബു ആന്റണി ഫെയ്സ്ബുക്കില്‍ കുറിച്ചു. യുവാക്കളിലെ ലഹരി ഉപയോഗം തുടങ്ങിയ സാമൂഹ്യ വിപത്തുകളെ കുറിച്ച് പറഞ്ഞാണ് ബാബു ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
ബാബു ആന്റണിയുടെ കുറിപ്പ്:
കേരളത്തിലെ ഒരുപാടു യുവാക്കള്‍ വളരെക്കൂടുതലായി കഞ്ചാവും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കുന്നു എന്നത് വലിയ സങ്കടകരമായ കാര്യമാണ്. അതുകൊണ്ടു ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും വളരെ വലുതാണ്. പലരുടെ ആത്മഹത്യയിലും കൊലപാതകങ്ങളില്‍ ഒക്കെയാണ് ഇതെത്തിച്ചേരുന്നത്. കഞ്ചാവ് വലിക്കുന്നതും, ലഹരി മരുന്നുപയോഗിക്കുന്നതും ഒക്കെ ഒരു സ്റ്റൈല്‍ ആണെന്നും എങ്കിലേ ന്യൂ ജനറേഷന് ആക്കുകയൊള്ളു എന്ന് വിചാരിക്കുന്നത് വളരെ തെറ്റാണു.
ന്യൂ ജനറേഷന് എന്ന് പറയുന്നത് പഴയ തലമുറയെക്കാളും പഠിപ്പും, സംസ്കാരവും, കഴിവും, അവസരങ്ങളും, ലോകവിവരമുള്ളവരും ഒക്കെ ആയിരിക്കണം. അല്ലാത്തവര്‍ എല്ലാ അര്‍ത്ഥത്തിലും പുറകോട്ടു സഞ്ചരിക്കുന്നവര്‍ ആണ്. പിന്നെ ആല്‍ക്കഹോളിസവും ഡ്രഗ് അഡിക്ഷനും ഒക്കെ ഉള്ളവര്‍ മറ്റൊരാളെകൂടെ അതിലേക്കു വലിച്ചിഴക്കരുത്. സൗഹൃതമായാലും, പ്രണയമായാലും വിവാഹമായാലും. ഒന്നുകില്‍ ചികിത്സിച്ചു നന്നാകാന്‍ നോക്കുക അല്ലെങ്കില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കാതെ, ഉപദ്രവിക്കാതെ ജീവിക്കാന്‍ നോക്കുക. നമുക്ക് കിട്ടുന്ന വിലപിടിപ്പുള്ള ഈ ജീവിതം എന്തിനു നമ്മളായി നശിപ്പിക്കണം.
എത്രോയോ ആളുകള്‍ ശാരീരികമായും മാനസികമായും ചലഞ്ചെട് ആയി ജനിക്കുന്നു. ആരോഗ്യമുള്ളവര്‍ അത് കാത്തു സൂക്ഷിക്കുക. സമൂഹത്തിനു ഒരു ശാപമാകാതിരിക്കുക. സ്ത്രീധന തര്‍ക്കങ്ങളും വഴക്കുകളും ഒക്കെ പ്രാകൃതമാണ്. അവര്‍ പുതിയ തലമുറ പോയിട്ട് 500 കൊല്ലം മുമ്പ് ജനിക്കേണ്ടവര്‍ ആണ്. കൂടാതെ മതവും പാര്‍ട്ടിയും ഒക്കെ ‘നല്ലതാണു. അത് മനുഷ്യന് വേണ്ടിയുള്ളതാവണം.
മതം ‘മദം’ ആകുമ്പോഴാണ് അതു പൊട്ടിയൊലിക്കുന്നതും പ്രാകൃതമാവുന്നതും. ആയോധന കലയിലും, സ്പോര്‍ട്സിലും, ഗെയിംസിലും, പഠിപ്പിലും ജോലിയിലും കുടുംബത്തിലും,മറ്റുള്ളവരുടെ നന്മയിലും ഒക്കെ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരുപാടു അച്ചടക്കം ഉണ്ടാകുകയും പല അപകങ്ങളില്‍നിന്നും ഓഴിവാക്കുവാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക