ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. യുഎഇ ഗവ.വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം, എമിറേറ്റ്സിന്റെ വെബ് സൈറ്റില്‍ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ദുബായിലേയ്ക്ക് വണ്‍വേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്.
എന്നാല്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികള്‍ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടില്ല. ജൂലൈ എട്ടിന് കൊച്ചിയില്‍ നിന്നും ദുബായിലേക്ക് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിന് മുകളിലാണ് എമിറേറ്റ്സിന്റെ ടിക്കറ്റ് നിരക്ക്. 9ന് തൊണ്ണൂറ്റി മൂവായിരത്തിന് മുകളിലും ടിക്കറ്റ് നിരക്കുണ്ട്. എന്നാല്‍ 14, 15 തീയതികളില്‍ ഇത് 42000 ആയി കുറയുന്നുണ്ട്. ജൂലൈ 6 വരെയാണ് നിലവില്‍ ഇന്ത്യ യുഎഇ വിമാന സര്‍വീസിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക