കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന സംസ്ഥാന പൊലീസ് മേധാവി ലോകേനാഥ് ബെഹ്റയുടെ വാക്കുകളോട് പ്രതികരിച്ച് നടി കങ്കണ റണാവത്. വിരമിക്കുന്നതിന് മുന്നോടിയായി നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ലോക്നാഥ് ബെഹ്റയുടെ പരാമര്‍ശം. ഈ വാക്കുകളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് കങ്കണയുടെ പ്രതികരണം.
കേരള മോഡല്‍ എന്ന ക്യാപ്ക്ഷനോടെയാണ് താരം സ്ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്റ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക