തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജൂൺ 30ന് സര്‍വീസില്‍ നിന്ന് വിരമിക്കും. വിരമിക്കുന്ന ലോക്നാഥ് ബെഹ്റയ്ക്ക് പൊലീസ് ആസ്ഥാനത്തുവച്ച് പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഒഫ് ഓണര്‍ നല്കി.
മെഡിക്കല്‍ കോളേജ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്.എം.വി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ കേഡറ്റുകളാണ് ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കിയത്. കേഡറ്റുകള്‍ ഡി.ജി.പിക്ക് ഉപഹാരങ്ങളും നല്കി.
എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, എ.ഐ.ജി ഹരിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ സംസ്ഥാന പോലീസ് മേധാവിയുടെ കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ലോക്നാഥ് ബെഹ്റ നാളെ വിരമിക്കുന്ന ഒഴിവില്‍ പുതിയ പോലീസ് മേധാവി നാളെ വൈകുന്നേരം ചുമതലയേറ്റെടുക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക