കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകന്റെ പേര് മാറ്റി രക്ഷിതാക്കൾ. കുട്ടിയുടെ പിതാവും വീട്ടുകാരും ഇട്ട ധ്രൂവ് എന്ന പേരാണ് ഉത്രയുടെ ബന്ധുക്കള്‍ മാറ്റിയത്. ആര്‍ജവ് എന്നാണ് അവന്റെ പുതിയ പേര്. ഈ പേര് നല്‍കാനുണ്ടായ കാരണവും ഉത്രയുടെ പിതാവ് വിജയസേനന്‍ വെളിപ്പെടുത്തി.
ആര്‍ജവത്തോടെ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് പേരക്കുട്ടിയ്ക്ക് ആര്‍ജവ് എന്ന പേര് നല്‍കിയതെന്ന് വിജയസേനന്‍ പറഞ്ഞു. ഉത്രയുടെ സ്വത്തില്‍ അവകാശം ഉന്നയിക്കാനായി മുന്‍പ് കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ ശിശുക്ഷേമ സമിതി ഇടപെട്ട് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് നല്കി.
അമ്മയില്ലാത്തതിന്റെ യാതൊരു കുറവും അറിയാതെ മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും, മാമന് വിഷ്ണുവിന്റെയും പൊന്നോമനയായി അവന് വളരുന്നു. ഉത്രയുടെ ചിത്രത്തിന് മുന്നില്‍ പോയി തൊഴുത് ഉമ്മ കൊടുത്ത ശേഷമാണ് കുട്ടിയുടെ ഒരോ ദിവസവും ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക