ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ബദാം ഏറെ ഫലപ്രദമാണ്. ബദാമിൽ വിറ്റാമിൻ ഇ യുടെ സാന്നിധ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചർമ്മത്തെ കൂടുതൽ മൃദുവാക്കാനും സഹായിക്കും. മാത്രമല്ല, ബദാമിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും കൈവരിക്കാൻ ഏറെ സഹായകമാണ്.
ബദാം പൊടിച്ചത് അല്പം പാലിൽ ചേർത്ത് കട്ടിയുള്ള ഒരു പേസ്റ്റാകുന്നത് വരെ നന്നായി ഇളക്കുക. ഇളം ചൂടു വെള്ളം ഉപയോഗിച്ച് മുഖം കഴുകിയ ശേഷം മുഖത്തും കഴുത്തിലും ഈ മാസ്ക് തേച്ചു പിടിപ്പിക്കുക. ഏകദേശം 20 മിനുട്ടിന് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം നന്നായി കഴുകി കളയുക.
അൽപം റോസ് വാട്ടറും ബദാം പൊടിച്ചതും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക