തന്റെ പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ ക്ലൈമാക്സും മറ്റു പ്രധാന പോയിന്റുകളും പുറത്തു വിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ്.
മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചിത്രത്തിലെ ക്ലൈമാക്സും മറ്റു പ്രധാന പോയിന്റുകളും പുറത്തുവിടുന്നത് കുറ്റകൃത്യം തന്നെയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ആമസോണ്‍ പ്രൈം പുറത്തുവിട്ട വീഡിയോയിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം
‘നിങ്ങള്‍ ഒരു കുറ്റകൃത്യം ചെയ്യുന്നത് വരെയോ മറ്റൊരാളുടെ കുറ്റകൃത്യത്തില്‍ ഭാഗമാകുന്നത് വരെയോ കുറ്റകൃത്യം എന്ന നാലക്ഷര വാക്കിന് നിങ്ങളുടെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല.
നിഗൂഢമായ ഒരു ത്രില്ലര്‍ സിനിമ കണ്ടിട്ട്, മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് ആ സിനിമയുടെ ക്ലൈമാക്സോ മറ്റു ട്വിസ്റ്റുകളോ വെളിപ്പെടുത്തുന്നത് ഒരു കുറ്റകൃത്യമാണ്. സംസാരിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കുക, മറ്റൊരാളുടെ കോള്‍ഡ് കേസ് ത്രില്‍ നശിപ്പിക്കാതിരിക്കുക,’ പൃഥ്വിരാജ് വീഡിയോയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക