ബോളിവുഡ് സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടനാണ് രൺവീർ സിംഗ്. തന്റെ വസ്ത്രധാരണത്തിലെല്ലാം പ്രത്യേകതകൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് താരം. എപ്പോഴും അദ്ദേഹത്തിന്റെ വേഷങ്ങളും ഫോട്ടോകളും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുമുണ്ട്. ബോളിവുഡ് സിനിമാ ലോകം തന്നെ വസ്ത്രധാരണത്തിൽ ഏറെ ഉറ്റുനോക്കുന്നത് ബോളിവുഡിലേക്കാണ്. ഇപ്പോഴിതാ വീണ്ടും ബോളിവുഡിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോയും വസ്ത്രധാരണവുമാണ് സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്. രൺവീർ സിംഗ് വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.
രണ്‍വീറിന്റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും നിരൂപക പ്രശംസക്കും എന്നും വഴിവാക്കാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോ പങ്കുവച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇറ്റലി ആസ്ഥാനമായുള്ള ഗൂച്ചിയുടെ ഫാഷന്‍ ഡിസൈനറായ അലക്സാണ്ട്രോ മൈക്കിളിന്റെ വേഷമാണ് രണ്‍വീര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നീല വേഷത്തില്‍ സ്വര്‍ണ നിറത്തിലുള്ള നെക്ലസും സണ്‍ഗ്ലാസുമാണ് നീണ്ടമുടിക്കാരനായ രണ്‍വീറിന്റെ വേഷം. നിമിഷ നേരം കൊണ്ടുതന്നെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക