Home BUSINESS സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചതായി റിപ്പോർട്ട്. പവന് വ്യാഴാഴ്ച 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്.  ഗ്രാമിന് ഇതോടെ 4400 രൂപയും പവന് 35,200 രൂപയുമായി. പവന് ബുധനാഴ്ച 200 രൂപ കുറഞ്ഞിരുന്നു. ഒരു മാസത്തിനിടെ 2000 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് ജൂണ്‍ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയില്‍ ആണ്.

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു

ഗ്രാമിന് 4375 രൂപയും പവന് 35,000 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ സ്വര്‍ണ വിപണി ജൂണ്‍ മാസം ഏറ്റക്കുറച്ചിലുകള്‍ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂണ്‍ മാസത്തില്‍ ആയിരുന്നു ഉണ്ടായിരുന്നത്. പവന് 35,000 രൂപ ആയിരുന്നു.

Also Read :   സപ്ലൈകോ; സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി