തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ സംസ്ഥാന സർക്കാറിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇപ്പോൾ മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ വഴിയാണ്. ആശുപത്രികളിൽ നിന്ന് നേരിട്ട് റിപ്പോർട്ട് ചെയ്യുകയാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണം ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.
രണ്ടാം സാമ്പത്തിക പാക്കേജ്: കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
‘മരണം നിർണയിക്കുന്ന മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ നിശ്ചയിച്ചതല്ല. ഐസിഎംആർഎയും ഡബ്ല്യൂഎച്ച്ഒയുടെയും മാർഗനിർദേശപ്രകാരമാണ് മരണങ്ങൾ നിശ്ചയിക്കുന്നത്. ഇതിൽ മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചാൽ അതു പരിഗണിക്കും. ജനങ്ങൾക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക