ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സാനിയ മിര്‍സാ – അങ്കിതാ റെയ്ന സഖ്യം മത്സരിക്കും.
ഔദ്യോഗികമായി ഇതിനുള്ള സ്ഥിരീകരണം വന്നത് വ്യാഴാഴ്ചയാണ്. നാലാമത്തെ ഒളിമ്പിക്സിനു വേണ്ടി തയ്യാറെടുക്കുന്ന സാനിയ മിര്‍സയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നു കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
സാനിയ – അങ്കിത സഖ്യത്തെ ഓര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഇടവരട്ടെ എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക