സംസ്ഥാന തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ കര്‍മ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ — തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പിന്റെ സേഫ്റ്റി അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.ചെറുകിട ‑ഇടത്തരം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ അപകടങ്ങളില്‍ നിന്നും തൊഴില്‍ജന്യ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി WISE എന്ന പദ്ധതി അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി ചേര്‍ന്ന് നടപ്പിലാക്കാനും വകുപ്പ് ആലോചിക്കുന്നുണ്ട്.
2030 ഓടെ തൊഴിലിടങ്ങളില്‍ തൊഴില്‍ അപകടങ്ങളും തൊഴില്‍ജന്യരോഗങ്ങളും ഇല്ലാതാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം.കൂടാതെ 2010‑ലെ ദേശീയ നയത്തിന്റെ വിവിധ ലക്ഷ്യങ്ങളില്‍ മുഖ്യലക്ഷ്യം വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുക എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക