സാരംഗ് വി. ശങ്കർ സംവിധാനം ചെയ്ത ‘റോഡ്ഡി’ എന്ന ത്രില്ലർ ഹ്രസ്വ ചിത്രമാണ് വൈറലായിരിക്കുന്നത്. രണ്ട് സുഹൃത്തുക്കളുടെ കാർ യാത്ര അവർ പോലും നിനച്ചിരിക്കാത്ത സംഭവങ്ങളിലേക്ക് വഴിവയ്ക്കുന്നു. അർദ്ധരാത്രിയോടടുത്ത രാത്രിയാത്രക്കിടെ കാർ നിർത്തി തന്റെ കാമുകിയെ കാണാൻ അതിലൊരാൾ വിജനമായ വഴിയിലേക്ക് മാറിമറിയുന്നു. ശേഷം കാറിനുള്ളിൽ അകപ്പെടുന്ന കൂട്ടുകാരൻ നേരിടുന്ന ഭീതിജനകവും ഉദ്വേഗഭരിതവുമായ രംഗങ്ങൾ കൊണ്ട് കോർത്തിണക്കിയതാണ് ഈ ഹ്രസ്വചിത്രം.
ഇരുട്ടിലെ മുഖമൂടികളും ആ സമയം ഒരാൾ അനുഭവിക്കേണ്ടി വരുന്ന നിസ്സഹായതയും ഭീതിയുമെല്ലാം ചിത്രം കാണിക്കുന്നു. അഖിലേഷ് ഈശ്വർ, ശ്രീകാന്ത് രാധാകൃഷ്ണ, കെ.ആർ. ജയശങ്കർ എന്നിവർ മാത്രമാണ് അഭിനേതാക്കൾ. സുധീഷ് മോഹൻ രചന നിർവഹിച്ചിരിക്കുന്നു. 10G മീഡിയയുടെ ബാനറിൽ വിപിൻ കുമാർ, ജിനു ജോർജ്, ലികു മാഹി, ഷിബിൻ ശശിധരൻ, ശ്രീലാൽ അരുണൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക