പ്രശസ്ത സംവിധായകൻ അഹതിയന്റെ രണ്ടാമത്തെ മകളാണ് നടി വിജയലക്ഷ്മി. ബാല്യകാല സുഹൃത്തും സംവിധായകനുമായ ഫിറോസിനെയായിരുന്നു വിജയലക്ഷ്മി വിവാഹം കഴിച്ചത്. ഇരുവർക്കും നാല് വയസുകാരനായ ഒരു മകനുമുണ്ട്. നീലൻ എന്ന് പേരുള്ള മകനൊപ്പമുള്ള നിരവധി ഫോട്ടോസ് നടി പങ്കുവെക്കാറുണ്ട്. ഏറ്റവുമൊടുവിൽ മകന് ഉമ്മ കൊടുക്കുന്ന ഫോട്ടോയുമായിട്ടാണ് താരമെത്തിയത്.
ഏതോ ബീച്ചിന്റെ സൈഡിൽ നിന്ാണെന്നുള്ള സൂചന നൽകി കൊണ്ടുള്ള ഫോട്ടോയിൽ അമ്മയും മകനും മാത്രമേ ഉള്ളു. മകന്റെ ചുണ്ടിൽ വാത്സല്യത്തോടെ ചുംബിക്കുന്ന ഫോട്ടോയാണ് വിജയലക്ഷ്മി പങ്കുവെച്ചതും. ‘മമ്മി, ജുപീറ്ററിനെക്കാളും വലുതായി നിങ്ങളെ ഞാൻ സ്നേഹിക്കുന്നു’ എന്ന് മകൻ പറയുന്നതായിട്ടാണ് വിജയലക്ഷ്മി ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക