കോവിഡ് വ്യാപനവും വീട്ടിൽ തമ്പടിച്ചിരിപ്പും എല്ലാം കൂടിയാകുമ്പോൾ നമ്മെ തേടി എത്തുന്ന ഒന്നാണ് അമിതവണ്ണം. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.അതുകൊണ്ടുതന്നെ എല്ലാവരും ചിന്തിക്കുന്നതാണ് ഒന്ന് വണ്ണം കുറച്ചാലോ എന്ന് അതിനായി പല വഴികളും നാം പരീക്ഷിക്കും. ഇന്ന് അതിനെ കുറിച്ച് ഒന്ന് ചിന്തിക്കാം.ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കൃത്യസമയത്തുതന്നെ അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. ഉറങ്ങാൻ പോകുന്നതിനു മൂന്ന് മണിക്കൂറു മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. ചിലർക്ക് രാത്രി വൈകി വിശപ്പ് അനുഭവപ്പെടാം. അത്തരക്കാർക്ക് ഡയറ്റിനെ ബാധിക്കാരിക്കാൻ താഴെ പറയുന്ന ഈ ഭക്ഷണങ്ങൾ കഴിക്കാം.
അതായത് ഈ പട്ടികയിൽ ആദ്യമായി ഉൾപ്പെടുന്നത് നേന്ത്രപ്പഴം ആണ് . ഫൈബർ ധാരാളം അടങ്ങിയ നേന്ത്രപ്പഴം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. അസിഡിറ്റിയുള്ളവർക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണവുമാണ് നേന്ത്രപ്പഴം.
നട്സ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയ നട്സ് അമിതവണ്ണവും കുടവയറും കുറയ്ക്കാൻ സഹായിക്കും. അതിനാൽ രാത്രി വിശക്കുമ്പോൾ ബദാം, വാൾനട്സ്, പിസ്ത തുടങ്ങിയവ സ്നാക്സായി കഴിക്കാം.
പോഷകങ്ങളുടെ കലവറയാണ് മുട്ട. അതിനാൽ രാത്രി മുട്ട കഴിക്കുന്നത് വിശപ്പിനെ തടയാനും ആരോഗ്യത്തിനും ഒരുപോലെ സഹായിക്കും. കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ടയുടെ വെള്ള മാത്രമായി കഴിക്കാം.
രാത്രി വിശക്കുമ്പോൾ പച്ചക്കറികളോ പഴങ്ങളോ കൊണ്ടുള്ള സലാഡുകൾ കഴിക്കാം. ഇവ വിശപ്പ് അകറ്റുക മാത്രമല്ല, ആരോഗ്യത്തിനും ഏറേ ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക