നടൻ കൃഷ്ണ കുമാറിൻറെ മകളും യുവനടിയുമായ ഇഷാനി കൃഷ്ണ സമൂഹ മാധ്യമങ്ങളിലെ തിളങ്ങുന്ന താരമാണ്. മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ ഇഷാനിയുടെ മേക്കോവർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് താരം 51 കിലോയിൽ എത്തിയത്. വെയ്റ്റ് ഗെയ്ൻ ട്രാൻസ്ഫൊർമേഷൻ വീഡിയോ ഇഷാനി തന്നെയാണ് തൻറെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. മൂന്ന് മാസം താൻ കഴിച്ച ഭക്ഷണവും വർക്കൗട്ട് രീതികളും ഇഷാനി വീഡിയോയിലൂടെ വിവരിക്കുന്നുണ്ട്.
‘ശരീരഭാരം കൂട്ടാനായി മാർച്ച് ആദ്യമാണ് ജിമ്മിൽ ചേരുന്നത്. വർക്കൗട്ടിനേക്കാൾ ഡയറ്റിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ട്രെയിനർ പറഞ്ഞു. അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെ കഴിച്ചിട്ടില്ല’- ഇഷാനി പറയുന്നു.
വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർ മുമ്പ് കഴിച്ചിരുന്നതിനെക്കാൾ കൂടുതൽ പ്രഭാത ഭക്ഷണം കഴിക്കണമെന്നും ഇഷാനി പറയുന്നു. പാൽ, മുട്ടയുടെ വെള്ള, മത്സ്യം, ചിക്കൻ എന്നിവ താൻ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതൊക്കെ കഴിക്കുന്നതു കൊണ്ട് മുഖക്കുരുവിൻറെ പ്രശ്നങ്ങളുമുണ്ടായി. പക്ഷേ താൻ അത് കാര്യമാക്കിയില്ല എന്നും ഇഷാനി പറയുന്നു. ഉച്ചയൂണിന് ശേഷം രണ്ട് മണിക്കൂർ ഉറങ്ങും. വൈകുന്നേരം രണ്ട് ഏത്തപ്പഴം കഴിച്ചതിന് ശേഷമാണ് വർക്കൗട്ട് ചെയ്യുന്നത്. രാത്രി ചപ്പാത്തി, ദാൽ എന്നിവയാണ് കഴിക്കുന്നത് എന്നും താരം പറഞ്ഞു. ധാരാളം വെള്ളം കുടിക്കണമെന്നും ഇഷാനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക