തൃശൂർ : ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നാൽപ്പത്തിരണ്ടാം ഓൺലൈൻ ബാച്ച് ഉൽഘാടനം ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ , എൻ.കെ അക്ബർ നിർവഹിച്ചു.
ബാബ അലക്സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻ.സി.ഡി.സി ) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ സുധ മേനോൻ (സോണൽ കോർഡിനേറ്റർ ) അധ്യക്ഷത വഹിച്ചു. രേണു.സി (നാൽപത്തിരണ്ടാം ബാച്ച് ഫാക്കൾട്ടി )സ്വാഗതം അർപ്പിച്ചു.
സ്മിത കൃഷ്ണകുമാർ(എൻ.സി.ഡി.സി ഫാക്കൽട്ടി), ലേഖ സുധീർ(എൻ.സി.ഡി.സി ഫാക്കൽട്ടി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അവളുടെ ഒറ്റ ചിരിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും; കുഞ്ഞ് വാമികയെ ചേർത്തുപിടിച്ച് കോലി
“കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ചു വളർത്തിയെടുക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമാണെന്നും, അതിൽ മോണ്ടിസറി വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യമുണ്ടെന്നും എം.എൽ.എ പറഞ്ഞു.
“സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ് പ്രധാന മുദ്രാവാക്യമെന്നും, ജീവിത,നൈതിക മൂല്യങ്ങൾ , മാനസിക കഴിവുകൾ, ആത്മവിശ്വാസം എന്നിവ ഈ വിദ്യാഭ്യാസത്തിലൂടെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും,അതിൽ എൻ.സി.ഡി.സി ഒരു നല്ല പങ്ക് വഹിക്കുന്നുവെന്നും “മുഖ്യ പ്രഭാഷകനായ ബാബ അലക്സാണ്ടർ പറഞ്ഞു.ഒരു മണിക്കൂർ നീണ്ടുനിന്ന യോഗം കലാപരിപാടികളോടെ അവസാനിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി പഠനത്തിനൊപ്പം ജോലി എന്ന പദ്ധതിപ്രകാരം, ജോലിചെയ്തുകൊണ്ട് എൻ.സി.ഡി.സി യുടെ കോഴ്സ് പഠിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക് വിളിക്കേണ്ട നമ്പർ
9846808283
വെബ്സൈറ്റ് ലിങ്ക്: http:/www.ncdconline.org
പ്രതികരിക്കാൻ ഇവിടെ എഴുതുക