ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സ് കാണുന്നതിനായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ടോക്കിയോയിലേയ്ക്ക് പോകാനൊരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായാണ് മന്ത്രി ജപ്പാനിലെത്തുക. അതേസമയം, സന്ദർശനത്തിനുള്ള മുഴുവൻ ചിലവും മന്ത്രി സ്വയം വഹിക്കുകയാണ് ചെയ്യുന്നത്. ജൂലൈ 23 നാണ് ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കുന്നത്. 23 ന് ആരംഭിക്കുന്ന ഒളിമ്പിക്സ് ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുക.
23 ദിവസത്തേക്കാണ് മന്ത്രിയുടെ സന്ദർശനം. ഈ മാസം 21ന് ജപ്പാനിലേക്ക് പോകാന്‍ മന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കാത്തിരിക്കുകയാണ്. ഒരു മന്ത്രി ഔദ്യോഗിക വിദേശ യാത്ര നടത്തുന്നത് രണ്ടാം പിണറായി സർക്കാരിൽ ഇതാദ്യമായാണ്. ഓഗസ്റ്റ് 12 വരെയാണ് കായികമന്ത്രി അനുമതി തേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക