ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് നായകൻ വിരാട് കോലിയും. തങ്ങളുടെ ജീവിതത്തിൽ പുതിയൊരു അതിഥി വന്നതിൻറെ സന്തോഷത്തിലാണ് താരങ്ങൾ. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇരുവരും ചേർന്ന് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന ‘വിരുഷ്ക’യുടെ ഓരോ ചിത്രങ്ങളും ആരാധകർ ആഘോഷിക്കാറുമുണ്ട്. ഇപ്പോഴിതാ കുഞ്ഞ് വാമികയെ ചേർത്തുപിടിച്ച് നിൽക്കുന്ന കോലിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.
അനുഷ്കയാണ് ചിത്രം തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വാമികയ്ക്ക് ആറുമാസം തികഞ്ഞ ദിനത്തിലാണ് മകളുമൊത്തുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. അവളുടെ ഒറ്റ ചിരിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക ചിത്രങ്ങൾ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക