ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വരുന്ന ബുധനാഴ്ച പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പിആർഡി ചേംബറിൽ വച്ച് മന്ത്രി ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷ ഫലങ്ങളും ആനി ദിവസം തന്നെ പ്രഖ്യാപിക്കും.
രാജ്യത്ത് നീറ്റ് പരീക്ഷ സെപ്റ്റംബർ 12 ന്
ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാകുന്ന വെബ് സൈറ്റുകൾ
1. https://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. https://results.kerala.nic.in
5. www.prd.kerala.gov.in
6. www.sietkerala.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക