രാജ്യത്താകെ നീറ്റ് പരീക്ഷ സെപ്റ്റംബർ 12 ന് നടത്താൻ തീരുമാനം. നേരത്ത ആഗസ്റ്റ് ഒന്നിന് പരീക്ഷ നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ബി.എസ്.സി നഴ്സിങ്, ബി.എസ്.സി ലൈഫ് സയന്‍സ് കോഴ്സുകള്‍ക്കും നീറ്റിലെ സ്കോര്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുക എന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനായി 198 നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളൊരുക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
ബി ടെക് പരീക്ഷ മാറ്റിവയ്ക്കില്ല, പരീക്ഷകൾ ഓഫ്ലൈനായി നടത്തും
എന്‍.ടി.എ വെബ്സൈറ്റ് വഴി ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ അപേക്ഷിക്കുവാൻ സാധിക്കും. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവച്ചത്. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക