ബി ടെക് പരീക്ഷ മാറ്റാനാവില്ലെന്ന് സർവകലാശാല അറിയിച്ചിരുന്നു. പരീക്ഷ മാറ്റാനാവില്ലെന്നും ഓഫ്ലൈൻ ആയി നടത്തുമെന്നുമാണ് തീരുമാനം. ബി ടെക് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് ഇപ്പോൾ സാങ്കേതിക സർവകലാശാല അറിയിച്ചു. ഈ അവസരത്തെ റെഗുലര്‍ ചാന്‍സായി തന്നെ പരിഗണിക്കുമെന്നും കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സർവകലാശാല വ്യക്തമാക്കി.
ഒളിമ്പിക്സ് മത്സരങ്ങൾ കാണുവാൻ സംസ്ഥാന കായികമന്ത്രി ടോക്കിയോയിലേയ്ക്ക്
പരീക്ഷകൾ ഓൺലൈൻ ആയി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യം. ഇപ്പോൾ പരീക്ഷകൾ മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നും സർവകലാശാല വ്യക്തമാക്കി. എന്നാൽ, പരീക്ഷ ഓഫ്ലൈൻ ആയി നടത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്നാണ് എ.ഐ.സി.ടി.ഇയുടെ നിർദേശം. ഓണ്‍ലൈനായി തന്നെ പരീക്ഷ നടത്തണമെന്നും അന്യ സംസ്ഥാനത്തുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ലെന്നും എ.ഐ.സി.ടി.ഇ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക