മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്.
കാരണം, സ്ക്രീനിലെന്ന പോലെ ജീവിതത്തിലും അടുപ്പം പുലർത്തി ഒരു കുടുംബം പോലെ തന്നെയാണ് പരമ്പരയിലെ അഭിനേതാക്കൾ. ചക്കപ്പഴത്തിലൂടെയാണ് അഭിനയ രംഗത്തേക്കും അവതാരകയായ അശ്വതി ശ്രീകാന്ത് എത്തിയത്.
ആശ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ ഇഷ്ടം നേടുന്നതിനിടയിലാണ് ജീവിതത്തിലെ വളരെ സന്തോഷകരമായ ഒരു വാർത്ത അശ്വതിയെ തേടിയെത്തിയത്. രസകരവും നർമ്മം നിറഞ്ഞതുമായ നിമിഷങ്ങളിലൂടെ മുന്നേറുന്നതിനിടയിലാണ് അശ്വതി ഗർഭിണിയായതും പരമ്പരയിൽ നിന്നും ഇടവേളയെടുത്തതും. ഇടവേളയ്ക്ക് ശേഷം പരമ്പരയിലേക്ക് മടങ്ങിയെത്തിയ അശ്വതിക്കായി വളകാപ്പ് ചടങ്ങ് ഒരുക്കിയിരിക്കുകയാണ് സഹതാരങ്ങൾ.
അശ്വതിക്ക് മാത്രമല്ല, കഥാപാത്രമായ ആശയ്ക്കും വളകാപ്പ് മേളമാണ്. കഥയിലും ആശ എന്ന അശ്വതിയുടെ കഥാപാത്രം ഗർഭിണിയായതുകൊണ്ട് അഭിനയിക്കുന്നതിനും തടസമില്ല. സഹതാരങ്ങളായ സബീറ്റ ജോർജ്, ശ്രുതി രജനികാന്ത്, റാഫി എന്നിവരെല്ലാം വളകാപ്പ് ചടങ്ങിനൊരുങ്ങിയ അശ്വതിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ലൊക്കേഷനിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇനി ഏതാനും എപ്പിസോഡുകളിൽ താനുമുണ്ടാകും എന്ന് അശ്വതി പങ്കുവെച്ചിരുന്നു. ‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആശ വീണ്ടും സ്ക്രീനിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക