സൗദി അറേബ്യയിലെ തലസ്ഥാന നഗരത്തിന് സമീപം സ്ഫോടനം. നഗരത്തില്‍ നിന്ന് എണ്‍പതോളം കിലോമീറ്ററകലെ അല്‍ഖര്‍ജിലെ സൈനികോപകരണ കേന്ദ്രത്തിലാണ് സ്ഫോടനം. വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അല്‍ഖര്‍ജ് നഗരത്തിന് പുറത്തെ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്.
ആർക്കും ജീവഹാനിയോ പരിക്കോ ഇല്ലെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. അതിനിടെ ഒമാനിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. സംഭവത്തിൽ 15 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക