മട്ടന്നൂര്‍:കണ്ണുര്‍ ചാലോടില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം.അഞ്ചരക്കണ്ടി ഭാഗത്തു നിന്നും ശീതളപാനിയം കൊണ്ട് വന്ന ലോറിയും മട്ടന്നൂര്‍ ഭാഗത്തു നിന്നും എം.സാന്‍ഡ് കയറ്റിവരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ലോറികൾ തമ്മിൽ കൂട്ടിയിടിച്ച ആഘാതത്തിൽ ഇരു വാഹനങ്ങളും തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ ആണ് അപകടം.നാലു റോഡുകള്‍ ചേരുന്ന ജങ്ഷനായ അപകടം നടന്ന ചാലോട് യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു എങ്കിലും ഇതുവരെ ഇവിടെ ഒരു തരത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടില്ല.മാത്രമല്ല ഇവിടെ അപകടം തുടര്‍ച്ചയായിട്ടും സിഗ്നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.കണ്ണൂര്‍ – അഞ്ചരക്കണ്ടി – ഇരിക്കൂര്‍ – മട്ടന്നൂര്‍ എന്നിവങ്ങളില്‍ നിന്നും അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ ചാലോട് ജങ്ഷനിലൂടെയാണ് കടന്നു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക