മലപ്പുറം: മലപ്പുറത്തെ പോക്സോ കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന പരാതിയുമായി ഇരയാക്കപ്പെട്ട നാലരവയസുകാരിയുടെ മാതാവ് രംഗത്ത് . നേരിട്ടെത്തി പരാതി പറഞ്ഞിട്ടും കേസെടുക്കാതെ വിഷയം ഒതുക്കിയെന്നാണ് മാതാവിൻറെ വെളിപ്പെടുത്തൽ. അയൽവാസിയായ യുവാവാണ് കുഞ്ഞിനെയും മാതാവിനേയും ഉപദ്രവിച്ചത്.
മാതാവ് പണം വാങ്ങി കേസ് ഒത്തുതീർത്തുവെന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചുവെന്നാണ് കുട്ടിയുടെ മാതാവ് പറയുന്നു. യുവാവ് മോശമായി സംസാരിച്ചതും കുട്ടിയെ ഉപദ്രവിച്ചതും നേരിട്ട് പൊലീസുകാരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ കേസെടുക്കാതെ പരാതി ഒത്തു തീർന്നതായി തന്നെ കൊണ്ട് എഴുതിച്ച് വിടുകയായിരുന്നുവെന്നാണ് മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തു തീർപ്പാക്കിയെന്ന് പ്രചരിപ്പിച്ച പൊലീസുകാരനെതിരെ മാതാവ് എസ് പിക്ക് പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക