തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദേശം നൽകിയ എസ്ഐയെ ഭീഷണിപ്പെടുത്തി സിപിഎം പ്രാദേശിക നേതാവ്. സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും സിപിഎം ഏരിയാ കമ്മിറ്റിയംഗവും പാലോട് കാർഷിക വികസന ബാങ്കിന്റെ പ്രസിഡന്റുമായ എസ് സഞ്ജയനാണ് വിതുര എസ്ഐ എസ് എൽ സുധീഷിന് നേരെ ഭീഷണി മുഴക്കിയത്.
ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തതായി വിതുര പൊലീസ് അറിയിച്ചു.ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിതുര കോവിഡ് മാനദണ്ഡ പ്രകാരം ഡി കാറ്റഗറിയിൽ വരുന്ന പ്രദേശമാണ്.
ഇത്തരം ഇടങ്ങളിൽ ഓട്ടോ, ടാക്സി സർവീസുകൾ നടത്താൻ പാടില്ല. ഇക്കാര്യം ഡ്രൈവർമാരോട് നിർദേശിക്കുന്നതിനിടെയാണ് സിഐടിയു ഏരിയ സെക്രട്ടറി കൂടിയായ എസ് സഞ്ജയൻ എസ് ഐക്ക് നേരെ ഭീഷണിയുമായി രംഗത്തെത്തിയത്.
ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഷോ കാണിക്കരുതെന്നും, പൊളിച്ചടുക്കും എന്നും പൊലീസിനോട് സഞ്ജയൻ പറയുന്നത് ദൃശ്യങ്ങളിലുണ്ട്.ഭീഷണിപ്പെടുത്തുന്നതിനിടെ എസ് ഐയെ കയ്യേറ്റം ചെയ്യാനും ഇയാൾ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക