കവരത്തി: സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത നിര്‍മ്മാണം നടത്തിയ കെട്ടിട ഉടമകളോട് 7ദിവസത്തിനകം കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് അയച്ചു ലക്ഷദ്വീപ് ഭരണകൂടം. കല്‍പേനിയിലാണ് ഭരണകൂടം പുതുതായി നോട്ടീസ് നല്‍കിയിരിക്കുന്നത്. കൃത്യമായ രേഖകള്‍ സമര്പ്പിച്ച്വ്യകതമായ മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടങ്ങൾ പൊളിച്ചുകളയുമെന്നാണ് നോട്ടീസിൽ സൂചിപ്പിക്കുന്നത്.
കവരത്തി, ബംഗാരം, ചെറിയം, സുഹൈലി എന്നീ ദ്വീപുകളിലും ഇത്തരത്തില്‍ കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.കടല്‍തീരത്ത് നിന്നും 20 മീറ്റര്‍ മാത്രം പരിധിയിലുളള വീടുകള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കവരത്തിയിലെ 80 ഓളം വീടുകള്‍ക്ക് അഡ്മിനിസ്ട്രേഷന് മുന്‍പ് ജൂണ്‍ 25ന് പുറത്തിറക്കിയ ഉത്തരവ് പ്രദിഷേധങ്ങൾക്കൊടുവിൽ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക