കോട്ടൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒന്‍പത് പ്രതികള്‍ കൂടി പിടിയിലായി. ലഹരി മാഫിയ സംഘത്തിലെ പ്രധാനി അടക്കം ആകെ പത്തുപേരാണ് പിടിയിലായത്.നേരത്തെ അറസ്റ്റിലായ കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട കുളത്തുമ്മൽ സ്വദേശി അമനുമായി പൊലീസ് കുളത്തുമ്മലിലെത്തി തെളിവെടുപ്പ് നടത്തുകയാണ്.
പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ജീപ്പിന് നേരെ അക്രമി സംഘം പെട്രോള്‍ ബോംബെറിയുകയായിരുന്നു. എന്നാല്‍ ബോംബ് പൊട്ടാത്തതിനെത്തുടര്ന്ന് കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കോട്ടൂരില്‍ പൊലീസിനുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണമുണ്ടായത്.
സ്ഥലത്തെത്തിയ കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. പൊലീസിന്റെ ജീപ്പ് തകര്‍ക്കുകയും ചെയ്തു. കൂടുതല്‍ പൊലീസുകാര്‍ എത്തിയതോടെ അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക