ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണന് ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപണം. ഇക്കാര്യത്തിൽ ആരോപണമുന്നയിച്ച് ഹൈക്കോടതിയില്‍ ഹർജി നൽകി. ശബരിമല മേല്‍ശാന്തിയുടെ നിയമന നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി നൽകിയിരിക്കുന്നത്. മേല്‍ശാന്തി നിയമനത്തിനുള്ള ദേവസ്വം ബോര്‍ഡ് വിജ്ഞാപനം റദ്ധാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷ നൽകുന്നവർ മലയാള ബ്രാഹ്മണന് ആയിരിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഈ വ്യവസ്ഥ ഭരണഘടനയ്ക്ക് തന്നെ വിരുദ്ധമായതാണെന്നാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. കോട്ടയം സ്വദേശി വിഷ്ണു നാരായണനാണ് വിജ്ഞാപനം റദ്ദാക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക