കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇനി മുതൽ കോവിഡ് പരിശോധന സർട്ടിഫിക്കറ്റിൽ ഇളവ് ലഭിക്കും. ഇനി മുതൽ എല്ലാ കാര്യങ്ങൾക്കും കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് മതിയാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും സർട്ടിഫിക്കറ്റ് നൽകിയാൽ ഇളവ് ലഭ്യമാകും. എന്നാൽ രോഗ ലക്ഷണമുള്ളവർക്ക് ഇളവുകൾ ലഭ്യമാകില്ല. ഇവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുത്തേണ്ടതുണ്ട്.
നെഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്ന എല്ലാ കാര്യങ്ങള്‍ക്കും ഇനി മുതൽ രണ്ട് ഡോസ് വാക്സിനേഷന്റെ സർട്ടിഫിക്കറ്റ് മതിയാകുമെന്ന് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ നിർബന്ധമായും എല്ലാ കാര്യങ്ങൾക്കും സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയെന്നാണ് നിർദേശം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക