രാജ്യത്ത് കോവിഡ് തരംഗം പൊതുവിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വലിയ തോതിൽ തന്നെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കർണാടകയിലെ കോളേജുകൾ ഈ മാസം 26 മുതൽ തുറന്ന് പ്രവർത്തിക്കുവാൻ തീരുമാനമായി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ അനുമതിയുള്ളു. അതായത്, വാക്സിൻ സ്വീകരിച്ച കുട്ടികൾക്കും അധ്യാപകർക്കും മാത്രമായിരിക്കും കോളേജിൽ പ്രവേശനം അനുവദിക്കുക. ഇതു സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വൈകാതെ തന്നെ പുറത്തിറക്കും. മെഡിക്കല്‍, ദന്തല്‍ കോളേജുകളും അടിയന്തരമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക