കേരളത്തിൽ ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ആവര്‍ത്തിച്ച് ഐഎംഎ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ്. കൊവിഡ് മൂന്നാം തരംഗം ഉറപ്പായെന്ന് ഐഎംഎ പറയുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ടിപിആര്‍ നിരക്ക് 10ല്‍ തന്നെ നില്ക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗത്തിലേക്ക് പോകുന്നത് കൂടുതല്‍ അപകടത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. അടച്ച റൂമുകളിലുള്ള ആള്‍ക്കൂട്ടം കൂടുതല്‍ അപകടമാണ്.
ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടവും നിയന്ത്രിക്കണം. മതനേതാക്കള്‍ ആളുകള്‍ക്ക് ശ്രദ്ധിക്കാനായി നിര്‍ദേശം നല്‍കണമെന്നും ഐഎംഎ അറിയിച്ചു. വ്യാപാരികള്‍ മുന്നോട്ട് വന്ന് കടകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നേരത്തെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ഐഎംഎ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക