കോവിഡ് ഇല്ലാത്തയാളെ 2 ദിവസം ചികിത്സിച്ചു.പത്തനംതിട്ടയിൽ ആണ് സംഭവം.കോവിഡ് രോഗബാധ ഇല്ലാതെ തന്നെ രണ്ട് ദിവസമാണ് പത്തനംതിട്ടയിലെ കോവിഡ് കെയർ സെന്ററിൽ ചികില്‍സിച്ചത്.പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം വാര്‍ഡില്‍ നിന്നുള്ള രാജു എന്നയാൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
തൊഴിലുറപ്പ് തൊഴിലാണിയാണ് രാജു.കോവിഡ് ഉണ്ടെന്ന് പറഞ്ഞുകൊണ്ട് ഈ മാസം 16 ന് ഇലവുംതിട്ടയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജുവിനെ ഇന്നലെ വൈകുന്നേരമാണ് വിട്ടയച്ചത്.
സംഭവത്തെ തുടർന്ന് പറ്റിയ പിഴവിന്റെ വിശദീകരണവുമായി ആശാ പ്രവർത്തകർ വിശദീകരണം നൽകിയിട്ടുണ്ട്.ആര് ടി പി സി ആര് ഫലം വിലയിരുത്തിയത്തില്‍ പിഴവ് സംഭവിച്ചു എന്നാണ് പ്രവർത്തകർ പറയുന്നത്.ആരോഗ്യ മന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിൽപ്പെട്ട സ്ഥലമാണ് മെഴുവേലി.ഇന്നലെ വൈകുന്നേരമാണ് ഫലം തെറ്റാണെന്ന് പറഞ്ഞ് രാജുവിനെ വീട്ടിലേക്ക് അയച്ചത്.സംഭവത്തിൽ രാജു പരാതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക