ബഹിരാകാശ ടൂറിസം മേഖലയിൽ വലിയൊരു നാഴികക്കല്ല് സൃഷ്ടിക്കാൻ പോകുന്നു. ബിസിനസ് ലോകത്തെ പ്രഗത്ഭനാണ് ആമസോൺ ഉടമ ജെഫ് ബെസോസ്. അദ്ദേഹത്തെ സംബന്ധിക്കുന്ന പുതുയ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ തന്നെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് ബഹിരാകാശ യാത്രയ്ക്കായി അദ്ദേഹം തയ്യാറാകുന്നത്.
ജെഫ് ബെസോസിനൊപ്പം 82 കാരി വാലി ഫങ്ക്, 18 വയസുള്ള ഒലിവർ ഡീമൻ, ബെസോസിന്റെ സഹോദരൻ മാർക്ക് ബെസോസ് എന്നിവരും ബഹിരാകാശ യാത്രയ്ക്കായി തയ്യാറെടുക്കുന്നുണ്ട്. യാത്ര വിജയകരമാകുകയാണെങ്കിൽ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതി വാലി ഫങ്കിനെ തേടിയെത്തും. യു.എസിലെ ആദ്യ വൈമാനികയും മുമ്പ് നാസയുടെ പരിശീലനത്തിൽ പങ്കെടുക്കുകയും ബഹിരാകാശത്തേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്തയാളാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക