ഫഹദ് ഫാസിൽ ചിത്രമായ ‘മാലിക്’ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്തുവരികയാണ്. ചിത്രത്തിലെ ഫഹദിന്റെ പെർഫോമൻസ് ഇതിനകം തന്നെ നിരൂപക പ്രശംസ നേടി കഴിഞ്ഞു. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ടവനെ അനുമോദിച്ചുകൊണ്ട് നസ്രിയ പങ്കുവച്ച കുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.
“സർ ജി.. ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ്. ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാൻ പക്ഷപാതത്തോടെ സംസാരിക്കുകയല്ല. ഇതൊരു ഫാൻ ഗേൾ മൊമന്റ് സെൽഫിയാണ്” നസ്രിയ കുറിക്കുന്നു.
ഫഫ ബോയ്, മൈ ബോയ് എന്നീ ഹാഷ് ടാഗുകളോടെയാണ് ഫഹദിനൊപ്പമുള്ള ചിത്രം നസ്രിയ ഷെയർ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക