ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ്. 1994ലാണ് ലോകസുന്ദരി പട്ടം താരം നേടുന്നത്. ഇന്നും പ്രേക്ഷക മനസുകളില്‍ തിളങ്ങി നില്ക്കുന്ന നടി വര്‍ഷത്തില്‍ ഓരോ സിനിമകള്‍ ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും താരം തന്റെ കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയുമൊക്കെയുള്ള ചിത്രങ്ങളാണ് ഐശ്വര്യ കൂടുതലായും പങ്കുവെയ്ക്കുന്നത്. ഒമ്പത് മില്യണിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്.
എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഐശ്വര്യ ഫോളോ ചെയ്യുന്നത് ഒരാളെ മാത്രമാണ്. അത് ആരെന്ന കാര്യത്തില്‍ യാതൊരു സര്‍പ്രൈസുമില്ല.ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനെയാണ് ഐശ്വര്യ ഫോളോ ചെയ്യുന്നത്. തന്റെ ഭര്‍ത്താവിന്റെ പിതാവും നടനുമായ അമിതാഭ് ബച്ചനെ പോലും ഐശ്വര്യ ഫോളോ ചെയ്യുന്നില്ല.മറ്റ് ഇന്‍സ്റ്റഗ്രാം താരങ്ങളെപ്പോലെ എന്നാല്‍ ഐശ്വര്യ പ്രൊമോഷണല്‍ പോസ്റ്റുകള്‍ ഐശ്വര്യയുടെ പതിവല്ല. 2007 ലായിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹം കഴിക്കുന്നത്. 2011 ല്‍ അവര്‍ക്ക് ആരാധ്യ എന്ന മകള്‍ ആരാധ്യ ജനിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക