അഫ്ഗാന് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം. പ്രസിഡന്റ് അഷ്റഫ് ഗനി ഈദ് സന്ദേശം നല്‍കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന വളപ്പില്‍ തന്നെയാണ് അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ള ചില നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്.
മൂന്ന് സ്ഥലങ്ങളിലാണ് റോക്കറ്റ് പതിച്ചതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അതേസമയം ആക്രമണം നടന്നെങ്കിലും കനത്ത സുരക്ഷയൊരുക്കിയ ശേഷം പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തു.
അതേസമയം അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേന പിന്മാറിയതിന് പിന്നാലെ കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്റെ പിടിയിലായി. ഇതാദ്യമായിട്ടല്ല അഫ്ഗാനില്‍ പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ഡിസംബറിലും സമാനമായ ആക്രമണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക