ടോക്കിയോ: ഒളിമ്പിക്സ് മാറ്റിവയ്ക്കില്ലെന്ന് ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) ചെഫ് ഡി മിഷനുമാരുടെ യോഗത്തിൽ വ്യക്തമാക്കി.
കോവിഡ് ചട്ടം കർശനമായി നടപ്പാക്കും മാത്രമല്ല കടുത്ത നിയന്ത്രണങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കുക. ഒരു രാജ്യത്ത് നിന്ന് ആറ് ഒഫീഷ്യൽസിന് മാത്രമാണ് അനുമതി.
ഒളിമ്പിക്സ് മത്സരങ്ങൾക്കും ഇന്ന് തുടക്കമായി. സോഫ്റ്റ്ബോൾ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമായത്. നേരത്തെ ഗെയിംസ് വില്ലേജിൽ കോവിഡ് ബാധയുണ്ടായതിനെ തുടർന്ന് ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക